വിജിലൻസ് മിന്നൽ പരിശോധന സർക്കാരിന്റെ എല്ലാ വകുപ്പുകളിലും നടത്തും: ജേക്കബ് തോമസ്

വിജിലൻസിന്റെ മിന്നൽ പരിശോധന സർക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്.

thiruvananthapuram, vigillance, jecob thomas തിരുവനന്തപുരം, വിജിലൻസ്, ജേക്കബ് തോമസ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (09:54 IST)
വിജിലൻസിന്റെ മിന്നൽ പരിശോധന സർക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സംസ്ഥാന സര്‍‍ക്കാരിന്റെ കീഴില്‍ വരുന്ന എൺപത്തിയെട്ടു വകുപ്പുകളിലും മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നൽകുന്ന പണവും സേവനങ്ങളും അഴിമതിയിൽ കുരുങ്ങാതെ തന്നെ ജനങ്ങൾക്കു ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാധാരണകാരായ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ഇതിലൂടെ വിജിലൻസ് ലക്ഷ്യം വക്കുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു വ്യക്തമായ പഠനം നടത്തിയാണു വിജിലൻസിന്റെ മിന്നല്‍ പരിശോധന പുരോഗമിക്കുന്നത്.
മനോരമ ന്യൂസിനു അനുവധിച്ച അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :