എ‌പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്‌ഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 4 ജൂണ്‍ 2021 (13:09 IST)
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ‌പി അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് പരിശോധന.

ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്നും ചിലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. അബ്‌ദുള്ളക്കുട്ടി 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. രാവിലെയാണ് വിജിലൻസ് സംഘം അബ്‌ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയത്. പരിശോധന ഇപ്പോളും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :