കൊച്ചി|
സജിത്ത്|
Last Modified തിങ്കള്‍, 5 സെപ്റ്റംബര്‍ 2016 (12:12 IST)
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദ്യം നന്ദകുമാറിന്റെ ധനകാര്യ സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധിക്കുന്നത്.
രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നന്ദകുമാറില്‍ നിന്നും വിജിലന്‍സ് ശേഖരിക്കുന്നുണ്ട്. അതേസമയം, കെ ബാബുവിനെതിരായുളള വിജിലന്‍സ് അന്വേഷണം തമിഴ്നാട്ടിലെ തേനിയിലേക്ക് നീളുന്നതായാണ് സൂചന. ബാബുവും, ബിനാമികളും മറ്റു സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശീധിക്കുന്നുണ്ട്. കൂടാതെ ബാബുവിന്റെ മക്കളുടെ പേരിലുളള ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു.