യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണം; തിരിച്ചടി തിരിച്ചറിഞ്ഞ് കെ മുരളീധരന്‍

യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കണം; തിരിച്ചടി തിരിച്ചറിഞ്ഞ് കെ മുരളീധരന്‍

 K Muralidharan statements , K Muralidharan , Congress , K Muralidharan , UDF , കെ മുരളീധരൻ , വേങ്ങര ഉപതെരഞ്ഞെടുപ്പ് , യുഡിഎഫ് , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2017 (15:48 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതിനെക്കിറിച്ച് കോൺഗ്രസും യുഡിഎഫും പരിശോധിക്കണമെന്ന് എംഎൽഎ.

യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും യുഡിഎഫ് നേതൃത്വവും വിലയിരുത്തണം. പികെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഫീൽഡിൽ നിന്നും നേരത്തെ ഫീഡ് ബാക്ക് ലഭിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

സോളാർ റിപ്പോർട്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി പുറത്തുവിട്ടത് വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ്. യുഡിഎഫ് നേതാക്കൾക്കെതിരെ ബലാത്സംഗ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ഇത്ര വലിയ ജയം നേടാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നതാണെന്നും മുരളീധരന്‍ വ്യക്തമാക്കി.


അതേസമയം, ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയം. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :