തിരുവനന്തപുരം|
Last Modified വ്യാഴം, 1 ഒക്ടോബര്‍ 2015 (15:31 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. താത്കാലിക ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സംഘപരിവാറിനു മുന്നില്‍ ആദര്‍ശം അടിയറവു വയ്ക്കുന്നത് ഗുരുനിന്ദയാണെന്നും അവര്‍ക്കു ചരിത്രം മാപ്പു കൊടുക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെ സുധീരന് പറഞ്ഞു.