ബിജെപി വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതില്‍ നിരാശയുണ്ട്; പലതും നല്കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ലെന്നും വെള്ളാപ്പള്ളി

ബി ജെ പിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (10:55 IST)
ഭാരതീയ ജനത പാര്‍ട്ടി ബി ഡി ജെ എസിന് നല്കിയ വാഗ്‌ദാനങ്ങള്‍ ബി ജെ പി പാലിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലതും നല്കാമെന്ന് പറഞ്ഞെങ്കിലും ഒരു കടുകുമണി പോലും കിട്ടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാഗ്‌ദാനങ്ങള്‍ നല്കി ബി ഡി ജെ എസിനെ മോഹിപ്പിക്കുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടി അണികള്‍ക്ക് ദു:ഖമുണ്ട്. കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നല്കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ നിരാശയുണ്ട്.

തങ്ങള്‍ക്ക് നല്‌കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാതിരിക്കാന്‍ ബി ജെ പിയിലെ ഗ്രൂപ്പിസവും കാരണമാകാം.
അതേസമയം, ബി ജെ പി ബന്ധം വിലയിരുത്താന്‍ ബി ഡി ജെ എസ് കേന്ദ്രകമ്മിറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. തിങ്കളാഴ്ച ചേരുന്ന എന്‍ ഡി എ യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇതില്‍ അന്തിമതീരുമാനം എടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :