തിരുവനന്തപുരം|
VISHNU N L|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:56 IST)
അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് കൊണ്ടുവന്ന് വിറ്റഴിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും നിരീക്ഷണത്തിനു വിധേയമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തി. പച്ചക്കറികളിലും പഴങ്ങളിലും
വ്യാപകമായി കീടനാശിനി തളിക്കുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഇവയില്‍ വിഷാംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്നതില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷനില്ലാതെ പച്ചക്കറികളോ പഴങ്ങളോ സംസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ സംസ്ഥാനത്തെ മുഴുവന്‍ പച്ചക്കറി വ്യാപാരികള്‍ക്കും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള ലൈസന്‍സോ രജിസ്ട്രേഷനോ ഒരു മാസത്തിനുള്ളില്‍ കരസ്ഥമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലഘിച്ചാല്‍ കനത്ത പിഴ ചുമത്താനും നീക്കമുണ്ടെന്നാണ് സൂചന.