സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (18:59 IST)
തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ
പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. വെളുത്തുള്ളി കിലോയ്ക്ക് 400 രൂപ കടന്നു. സവാള നാളികേരം എന്നിവയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. സവോളയ്ക്ക് 90 രൂപ കടന്നിട്ടുണ്ട്. സാധാരണ ശബരിമല സീസണ്‍ സമയത്ത് പച്ചക്കറി വില ഉയരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ വിലവര്‍ധനവിനുള്ള പ്രധാനകാരണം തമിഴ്‌നാട്ടില്‍ ഉണ്ടായ കനത്ത മഴയാണ്. ഒക്ടോബര്‍ മാസത്തില്‍ 40 രൂപ ഉണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 80 രൂപ വരെയാണ് വില.
ക്യാരറ്റിന് 70 രൂപയും അമരയ്ക്ക 80 രൂപയും ചെറിയ ഉള്ളിക്ക് 70 രൂപയും വിലയുണ്ട്. നാളികേരത്തിന് വില വര്‍ധിച്ചതിനാല്‍ വെളിച്ചെണ്ണയുടെ വിലയും കൂടിയിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിലെ പച്ചക്കറി കടകളിലും വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ 70ശതമാനത്തോളം പച്ചക്കറി വിപണിയും അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.