അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജൂലൈ 2021 (15:28 IST)
ആരോഗ്യമേഖല ആരോഗ്യ അടിയന്തിരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്, ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലെന്നും 3 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളതെന്നും മന്ത്രി അറിയിച്ചു.
അതേസമയം വാക്സിൻ ലഭ്യമായാൽ
45 ദിവസത്തിനകം സംസ്ഥാനത്തെ എല്ലാവർക്കും ആദ്യ വാക്സിൽ നൽകാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മരണങ്ങൾ സർക്കാർ ഒളിപ്പിച്ചിട്ടില്ലെന്നും വിട്ടുപോയാൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി 50 കിടക്കകൾ ഉള്ള ആശുപത്രികളിൽ ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കും.കുട്ടികൾക്കായി പിഡിയാട്രിക് ഐസിയുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സിക്ക വൈറസ് രോഗത്തിൽ ഭീതി വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും മന്ത്രി പറഞ്ഞു. കൊതുക് നിവാരണത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുമെന്നും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.