വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് ആകും; കെപിസിസി തലപ്പത്തേയ്ക്ക് കെ.സുധാകരന്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 20 മെയ് 2021 (14:20 IST)

തലമുറ മാറ്റത്തിനൊരു കേരളത്തിലെ കോണ്‍ഗ്രസും. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാകും. ഔദ്യോഗിക തീരുമാനം ഉടന്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി.സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലിഖാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് സതീശന് അനുകൂലമായതോടെയാണ് ചെന്നിത്തലയെ മാറ്റാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. യുവ എംഎല്‍എമാര്‍ സതീശനെ പിന്തുണച്ചു. ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് യുവനേതാക്കളുടെ അഭിപ്രായം. കേരളത്തില്‍ നിന്നുള്ള എംപിമാരും രാഹുല്‍ ഗാന്ധിയും സതീശനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :