വയനാട് ദുരന്തം: സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ജൂലൈ 2024 (12:05 IST)
വയനാട് ദുരന്തം: സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോള്‍ പറയാനാകില്ല. മറ്റ് പരിപാടികള്‍ എല്ലാം റദ്ദാക്കി വയനാട്ടിലേക്കുള്ള യാത്രയിലാണെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും
സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. സര്‍ക്കാരിന്
ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കും കോണ്‍ഗ്രസ്, UDF പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകണം. അപ്രതീക്ഷതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :