അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (12:57 IST)
സംസ്ഥാനഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാർ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിൻ തന്നെ പ്രശ്നത്തിലായിരിക്കുകയാണെന്ന്
വിഡി സതീശൻ എംഎൽഎ. അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്റെ 20 കോടി രൂപ പദ്ധതിയിൽ 9.25 കോടി രൂപയും കൈക്കൂലിയാണെന്ന ഗുരുതരമായ ആരോപണവും വിഡി സതീശൻ ഉന്നയിച്ചു. പാവങ്ങളുടെ
ലൈഫ് മിഷൻ പദ്ധതിയെ കൈക്കൂലി മിഷനാക്കി സർക്കാർ മാറ്റിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ആകെ പ്രൊജക്ടിന്റെ 46 ശതമാനവും കൈക്കൂലിയെന്നത് ദേശീയ റെക്കോർഡ് ആണ്.
മുഖ്യമന്ത്രി യാതൊരു കുഴപ്പവുമില്ലെന്ന് പത്രസമ്മേളനം നടത്തുമ്പോൾ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം
ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും ഞൊടിയിടയില്‍ വരുതിയിലാക്കാന്‍ പറ്റുന്ന ഓഫീസായി അധപതിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു.