മുതിര്‍ന്ന നേതാക്കള്‍ക്ക് ഔചിത്യമില്ല; ജയിക്കണമെങ്കില്‍ നേതാക്കളുടെ നിലപാട് മാറണം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ രംഗത്ത്

THIRUVANANTHAPURAM, V D SATHEESAN, CONGRESS, K MURALEEDARAN തിരുവനന്തപുരം, വി ഡി സതീശന്‍, കോണ്‍ഗ്രസ്, കെ മുരളീധരന്‍
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 16 ജൂലൈ 2016 (14:14 IST)
കെ മുരളീധരന്റെ വിമര്‍ശനത്തിനു തൊട്ടു പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ രംഗത്ത്. തോല്‍വിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മുതിര്‍ന്ന് നേതാക്കള്‍ക്ക് ഔചിത്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളെല്ലാം ശരിയാണെന്ന നിലപാടുകള്‍ നേതാക്കള്‍ മാറ്റണം. തോല്‍വിയുടെ കാരണം അണികളില്‍ അടിച്ചേല്‍പ്പിക്കാനാണ് പലരുടേയും നീക്കം. ഒരു കാരണവശാലും മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ജയിക്കണമെങ്കില്‍ ഇപ്പോളുള്ള നിലപാട് മാറ്റണമെന്നും വിഡി സതീശന്‍ ആരോപിച്ചു.

നിയമസഭയ്ക്ക് പുറത്ത് സമരം നടത്താനുള്ള ശേഷിയില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്ലെ തോല്‍‌വി കാരണം എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പാര്‍ട്ടിക്കായിട്ടില്ലെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :