സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ഒതുക്കാന്‍ ബിജെപിയെ ഏഴുസീറ്റില്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണയായതായി വിഡി സതീശന്‍

ശ്രീനു എസ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (08:38 IST)
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ഒതുക്കാന്‍ ബിജെപിയെ ഏഴുസീറ്റില്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണയായതായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ന്യൂസ് ചാനലായ ട്വന്റിഫോറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതൊക്കെ സീറ്റുകളിലാണ് ഇവര്‍ തമ്മില്‍ ധാരണയായതെന്ന് വരും ദിവസങ്ങളില്‍ കോണ്‍്ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്-ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണവും ബിജെപിക്ക് ഏഴോളം സീറ്റുമാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :