Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (13:30 IST)
തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പ്രതിഷേധിച്ച് പാമ്പു പിടുത്തം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച വാവ സുരേഷ് തീരുമാനം തിരുത്തി. സുഹൃത്തുക്കളുടെ അഭ്യര്‍ന പരിഗണിച്ചാണ് താന്‍ തീരുമാനം മാറ്റിയതെന്നാണ് വാവ സുരേഷ് പറഞ്ഞത്.
തെന്മലയില്‍ രാജവെമ്പാലയെ പിടികൂടിയാണ് സുരേഷിന്റെ തിരിച്ചുവരവ് നടത്തിയത്.
കൊല്ലം തെന്‍മലയില്‍ രാജവെമ്പാലയെ കണ്ട വനം വകുപ്പ് അധികൃതരുടെ
വാവസുരേഷിന്റെ സഹായം തേടിയത്. പിടികൂടിയ പാമ്പ് 12 വയസ്സുള്ള പെണ്‍ രാജവെമ്പാലയാണ് ഇതിന് 14 അടിയോളം നീളമുണ്ട്. നേരത്തെ ഇവിടുന്നു തന്നെ 9 അടി നീളമുള്ള ആണ്‍രാജവെമ്പാലയെ വാവസുരേഷ് തന്നെ പിടികൂടിയിരുന്നു. വാവയുടെ പിടിയിലാവുന്ന 63- ആമത്തെ രാജവെമ്പാലയാണിത്.
ചില മാധ്യമങ്ങളില്‍ താന്‍ പാമ്പുകളുടെ വിഷം എടുത്ത് വില്‍പ്പന നടത്തുന്നുവെന്ന വ്യാജമായ വാര്‍ത്ത ചില മാധ്യമങ്ങളില്‍ പ്രചരിച്ചു എന്ന് ആരോപിച്ചാണ് വാവ പാമ്പുപിടുത്തം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.