പരവൂര്‍ ദുരന്തം : രണ്ടാമത്തെ കരാറുകാരന്‍ കൃഷ്ണൻകുട്ടി മരിച്ചോ അതോ...? ദുരൂഹത തുടരുന്നു

പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ടിലെ രണ്ടാമത്തെ കരാറുകാരൻ വർക്കല സ്വദേശി കൃഷ്ണൻകുട്ടി എവിടെയെന്നതിലെ ദുരൂഹത ഇപ്പോളും അവശേഷിക്കുന്നു

വർക്കല, പരവൂര്‍, കൊല്ലം, വെടിക്കെട്ട്, അപകടം varkkala, paravoor, kollam. fireworks, accident
വർക്കല| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (08:50 IST)
പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ടിലെ രണ്ടാമത്തെ കരാറുകാരൻ സ്വദേശി കൃഷ്ണൻകുട്ടി എവിടെയെന്നതിലെ ദുരൂഹത ഇപ്പോളും അവശേഷിക്കുന്നു. വെടിക്കെട്ട് ആശാനായ കൃഷ്ണൻകുട്ടി മരിച്ചതായാണു കൊല്ലം ജില്ലാ ഭരണകൂടം ആദ്യദിവസം പത്രങ്ങൾക്കു നൽകിയ പട്ടികയിൽ വ്യക്തമാക്കിയത്. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ വർക്കർ എന്ന തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നു. ഇതാണ് കൃഷ്ണൻകുട്ടിയാണു മരിച്ചതെന്നു സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്. എന്നാൽ 40 വയസ്സുള്ള വർക്കല സ്വദേശിയായ കൃഷ്ണൻ എന്ന വ്യക്തിയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയതായി രേഖകള്‍ വ്യക്തമാക്കുന്നു.

അപകടം നടന്ന ദിവസം പുലർച്ചെ കൃഷ്ണൻകുട്ടിയെയും ഭാര്യയെയും വർക്കലയ്ക്കു സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. വീട്ടിൽ പൊലീസ് പരിശോധനക്ക് എത്തുമെന്ന് ഭയന്ന ഇരുവരും വീട്ടിൽ വന്ന ശേഷം സാധനങ്ങളുമായി കടന്നു കളഞ്ഞതാകാമെന്നും കരുതുന്നു. കൂടാതെ കൃഷ്ണൻകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടുത്ത ബന്ധുവിന്റെ കൈവശം ഒരാൾ എത്തിച്ചെന്നു പറയുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ കൃഷ്ണൻകുട്ടിയെപ്പറ്റി ഒരു വിവരവുമില്ലെന്നാണു പൊലീസ് പറയുന്നത്.

കൃഷ്ണൻകുട്ടിക്കായുള്ള വെടിക്കെട്ട് സാധനങ്ങൾ ഓട്ടോയിൽ എത്തിച്ച ഡ്രൈവർ അനിൽകുമാർ ഈ അപകറ്റത്തില്‍ മരിച്ചിരുന്നു. വർക്കല വെട്ടൂർ വലന്റെകുഴിയിലെ കൃഷ്ണൻകുട്ടിയുടെ വീടു പൂട്ടിയതിനു പുറമെ, സമീപം തന്നെ താമസിക്കുന്ന അടുത്ത ബന്ധുക്കളും മാറിനിൽക്കുകയാണ്. ഇപ്പോലും പൊലീസ് കാവൽ ആ സ്ഥലത്തു തുടരുന്നുണ്ട്.

കൃഷ്ണൻകുട്ടിയുടെ വലന്റെകുഴിലെ പൂട്ടിക്കിടക്കുന്ന വീട്ടിൽ കഴിഞ്ഞദിവസം പൊലീസ് ബലംപ്രയോഗിച്ചു കടന്നു പടക്കങ്ങളും വെടിമരുന്നും പിടിച്ചെടുത്തിരുന്നു. അഞ്ചു കിലോ കരിമരുന്നും അലുമിനിയം പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. കൂടാതെ കമ്പത്തിന് ഉപയോഗിക്കുന്ന തിരികളും കരിമരുന്നു നിറച്ച ഒട്ടേറെ ഗുണ്ടുകളും പത്തു ചാക്ക് പടക്കങ്ങളും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ ...

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍
വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...