വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് മാഹിയിൽ പിടിയിലായ പ്രതി

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (15:11 IST)
മാഹി റെയില്‍വേ സ്‌റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ പ്രതി. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം പി സൈബീസ്(32)നെയാണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്.

ഫോണില്‍ സംസാരിക്കവെ ഭാര്യയുമായി പിണങ്ങിയെന്നും ഇതിന്റെ ദേഷ്യത്തില്‍ ട്രെയിനിന് കല്ലെറിഞ്ഞതാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചായ സി 8ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :