കൊലക്കേസ് പ്രതി സന്ദീപിനെ ചികിത്സിക്കാന്‍ മടിച്ച് ഡോക്ടര്‍മാര്‍, പ്രതിസന്ധിയിലായി പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 മെയ് 2023 (10:52 IST)
കൊലക്കേസ് പ്രതി സന്ദീപിനെ ചികിത്സിക്കാന്‍ മടിച്ച് ഡോക്ടര്‍മാര്‍. ഇതോടെ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ പോലീസ് വലഞ്ഞു. പ്രതിയെ കോടതിയില്‍ റിമാന്റ് ചെയ്‌തെങ്കിലും ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജയിലില്‍ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പോലീസ് ഏറെനേരം പണിപ്പെട്ടാണ് ഒടുവില്‍ പ്രതിയെ ജയിലില്‍ പ്രവേശിപ്പിച്ചത്.

ഒരു സ്വകാര്യ ആശുപത്രിയിലാണ് സന്ദീപിന്റെ രക്ത പരിശോധന നടത്താനായത്. രാത്രി വൈകി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദീപിനെ എത്തിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :