കാട്ടാനകളെ കണ്ട് ഭയന്നോടിയ വനം വകുപ്പ് ജീവനക്കാരൻ തടിയിൽ തട്ടി വീണുമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (21:53 IST)
പാലക്കാട്: കാട്ടാനകളെ കണ്ട് ഭയന്നോടിയ വനം വകുപ്പ് ജീവനക്കാരൻ മരത്തിന്റെ വേരിൽ തട്ടി വീണുമരിച്ചു
വാൽപ്പാറ മാനാമ്പള്ളി റേഞ്ചിലെ ജീവനക്കാരനായ രവിചന്ദ്രൻ (46) ആണ് മരിച്ചത്. വാൽപ്പാറ കാമരാജ് നഗർ സ്വദേശിയായ ഇയാൾ നായാട്ടു തടയാനുള്ള വനംവകുപ്പ് സംഘത്തിലെ അംഗമാണ്.

ഇയാൾക്കൊപ്പം ഗാർഡുമാരായ കതിർവേൽ, തമ്പാൻ എന്നിവരും ഉണ്ടായിരുന്നു. കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കാൻ വന്നതോടെ ഓടിയ രവിചന്ദ്രൻ മരത്തിന്റെ വേര് കാലിൽ തട്ടി തെറിച്ചുവീഴുകയായിരുന്നു. ബോധമറ്റു കിടന്ന ഇയാളെ കാട്ടാനകൾ പോയശേഷം സഹപ്രവർത്തകർ വാൽപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :