വൈക്കത്ത് നിലവിലെ എം എല്‍ എ അജിത് മത്സരിക്കേണ്ടെന്ന് സി പി ഐ നേതൃത്വം

ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തെ നിലവിലെ എം എല്‍ എ ആയ കെ അജിത് വീണ്ടും മത്സരിക്കേണ്ടെന്ന് സി പി ഐ നേതൃത്വം തീരുമാനിച്ചു

വൈക്കം,തെരഞ്ഞെടുപ്പ്, സി പി ഐ vaikkom, election, CPI
വൈക്കം| സജിത്ത്| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (11:07 IST)
ഇത്തവണത്തെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തെ നിലവിലെ എം എല്‍ എ ആയ കെ അജിത് വീണ്ടും മത്സരിക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചു. തുടര്‍ച്ചയായി രണ്ട് തവണ അജിത് തന്നെയായിരുന്നു സി.പി.ഐ സ്ഥാനാര്‍ത്ഥി.

ഇത്തവണ അജിത് മത്സരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടുപിറകേയാണ് സി പി ഐ ജില്ലാ കൌണ്‍സില്‍ യോഗവും അജിത് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാന കൌന്‍സില്‍ നിര്‍ദ്ദേശ പ്രകാരമാണു ജില്ലാ കൌണ്‍സില്‍ ഈ തീരുമാനമെടുത്തത്.

വൈക്കത്ത് ഇത്തവണ മത്സരിക്കുന്നതിന് എ ഐ വി എഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.കെആശ, മണ്ഡലം കമ്മിറ്റി അംഗം വി കെ അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണു സം‍സ്ഥാന കൌണ്‍സിലിനു ശുപാര്‍ശ ചെയ്തിരിക്കുന്നത്. മണ്ഡലം കമ്മിറ്റിയും ഇതേ പേരുകളാണു ശുപാര്‍ശ ചെയ്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :