വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (07:31 IST)
തിരുവനന്തപുരം: വടക്കാഞ്ചേരി
ലൈഫ് മിഷൻ ഭവനസമുച്ചയ നിർമ്മാണ കേസിൽ മുഖ്യമന്തിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ
സിബിഐ ചോദ്യം ചെയ്യും. വടക്കാഞ്ചേരി പദ്ധതിയ്ക്കായി യുഎഇ റെഡ് ക്രസന്റിനെ കൊണ്ടുവന്നത് എം ശിവശങ്കറാണ് എന്ന ലൈഫ് മിഷൻ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിയ്ക്കും സിബിഐ ശിവശങ്കറിനെ ചോദ്യം ചെയ്യുക.
ലൈഫ് മിഷൻ സിഇഒ യുവി ജോസ് തദ്ദേശ സെക്രട്ടറിയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശിവശങ്കറിന്റെ ഇടപെടലിനെ കുറിച്ച് വ്യക്തമാകുന്നത്. സിബിഐയുടെ ചോദ്യംചെയ്യലിലും യുവി ജോസ് ഇത് ആവർത്തിച്ചതായാണ് വിവരം. ലൈഫ് പദ്ധതിയ്ക്കായി യുഎഇയിൽനിന്നും സ്‌പോൺസറെ ലഭിയ്കാൻ സാധ്യതയുണ്ടെന്നും അതിനാൽ അനുയോജ്യമായ സ്ഥലം നിർദേശിച്ച് ഡിപിആറും പ്ലാനിന്റെ പവർ പോയന്റ് പ്രസന്റേഷനും അയയ്ക്കണം എന്നും
ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന് ലൈഫ് മിഷൻ ശിവശങ്കറിനെ അറിയിയ്ക്കുകയായിരുന്നു.