കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനിടെ പഞ്ചായത്തു പ്രസിഡന്റിന് മര്‍ദ്ദനം

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 ജൂണ്‍ 2021 (12:10 IST)
കാട്ടാക്കട : ദിവസങ്ങള്‍ക്ക് ശേഷം ആരംഭിച്ച കോവിഡ് വാക്‌സിനേഷനിടെ ഉണ്ടായ വാക്കേറ്റത്തിലും ഉന്തിലും തള്ളിനും ഇടയില്‍ പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനമേറ്റു. വാക്‌സിനുള്ള ടോക്കണ്‍ ലഭിക്കാത്തതിനാല്‍ പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റിനെയാണ് വാക്‌സിനെടുക്കാന്‍ എത്തിയ ആള്‍ കൈയേറ്റം ചെയ്തത്.

സ്‌പോട്ട് രജിസ്‌ട്രേഷനായി നല്‍കാന്‍ ആകെ 300 പേര്‍ക്കുള്ള വാക്‌സിനായിരുന്നു കാട്ടാക്കടയില്‍ എത്തിയത്. ഇതില്‍ രണ്ടാം ഡോസ് എടുക്കുന്നതിനുള്ളവരായിരുന്നു കൂടുതലും. ജനപ്രതിനിധികളായ ചില ടോക്കണ്‍ നല്‍കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. അവര്‍ വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ടോക്കണ്‍ നല്‍കി എന്ന ആരോപണവും ഇടയ്ക്ക് ഉയര്‍ന്നു. അതോടെ രണ്ടാം ഡോസ് ലഭിക്കേണ്ട വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാശരായി മടങ്ങി.

ഇതോടെ ടോക്കണ്‍ ലഭിക്കാത്തവരും ഈ ജന പ്രതിനിധികളും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. തടസം പിടിക്കാന്‍ എത്തിയ പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് സനല്‍ കുമാറിന് മര്‍ദ്ദനവുമേറ്റു. ബ്ലോക്ക് പഞ്ചായത്ത് അംഗം എത്തിയാല്‍ ടോക്കണ്‍ നല്‍കാവൂ എന്നും അവര്‍ എത്തി ടോക്കണ്‍ വാങ്ങിയാല്‍ വേണ്ടപ്പെട്ടവര്‍ക്കുള്ളത് മാറ്റിവയ്ക്കുകയും ചെയ്യും. ഇതാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും ആക്ഷേപമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :