അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (14:14 IST)
കൊവിഡ് വാക്‌സിനേഷൻ എടുക്കാൻ ഇനി സ്വന്തം തദ്ദേശസ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. പുതുക്കിയ കൊവിഡ് മാർഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുൻസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡിൽ നിന്ന് തന്നെ വാക്‌സിൻ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് നിർദേശം.
താമസിക്കുന്ന തദ്ദേശസ്ഥാപനത്തിന് പുറത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് സ്ലോട്ട് ബുക്ക് ചെയ്യുന്നതിൽ തടസ്സമില്ല. എന്നാൽ അതാത് തദ്ദേശസ്ഥാപനങ്ങളിലുള്ളവർക്കാണ് മുൻഗണന. ഓരോ കേന്ദ്രത്തിനും ലഭിക്കുന്ന വാക്‌സിനിൽ പകുതി ഓൺലൈൻ രജിസ്ട്രേഷൻ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷൻ വഴിയുമാണ് വിതരണം ചെയ്യുക.