മുൻമന്ത്രി വി എസ് ശിവകുമാര്‍ കുരുക്കിലേക്ക്? വിജിലന്‍സ് അന്വേഷണത്തിന് അനുമതി

വി എസ് ശിവകുമാര്‍, വിജിലന്‍സ്, അഴിമതി, സ്വത്ത്, V S Shivakumar, Vigilance, Congress
തിരുവനന്തപുരം| അനിരാജ് എ കെ| Last Modified ശനി, 15 ഫെബ്രുവരി 2020 (15:47 IST)
മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ കുരുക്കിലേക്കെന്ന് സൂചന. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിനെതിരെ വിജിലൻസിന് അന്വേഷണം നടത്താൻ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ആഭ്യന്തര സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് നേരത്തെ ഗവർണറുടെ അനുമതി സർക്കാരിന് ലഭിച്ചിരുന്നു.

ശിവകുമാറിനെതിരെ 2016ലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു.

ബിനാമി പേരുകളിൽ അനധികൃത സ്വത്ത് സമ്പാദിക്കൽ, സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജുകൾക്ക് എൻഒസി നൽകിയതിൽ അഴിമതി എന്നിവയിൽക്കൂടി വി എസ് ശിവകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :