സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് ബിജെപി

Last Modified ഞായര്‍, 26 ജൂലൈ 2015 (16:22 IST)
സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ പൗരത്വം ഉപേക്ഷിക്കണമെന്ന്‌ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണ്‌. ഇത്തരക്കാര്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണം അദ്ദേഹം പറഞ്ഞു.

ശിരോവസ്‌ത്രം വിഷയം മുതല്‍ ഗെയില്‍ വരെ ലീഗ്‌ മതത്തെ കൂട്ടുപിടിച്ച്‌ എതിര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.നേരത്തെ ശിരോവസ്‌ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :