കേരള ഹൗസില്‍ നടന്ന റെയ്ഡിനെ ന്യായീകരിച്ച് വി മുരളീധരന്‍ വീണ്ടും

തിരുവനന്തപുരം| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (14:30 IST)
കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയെ റെയ്ഡിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ രംഗത്ത്. ഗോവധ നിരോധനം നിലവിലുള്ള സ്ഥലമാണ് ഡല്‍ഹിയെന്നും അവിടെ ബീഫ് വിതരണം ചെയ്താല്‍ റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു .

ബിഷപ്പുമാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമെന്ന് വി മുരളീധരന്‍ പറഞ്ഞു. അതേസമയം കേരള ഹൗസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊലീസിന് തെറ്റായ വിവരം നല്‍കിയതിനും ഡല്‍ഹി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പൊലീസിന് പരാതി നല്‍കിയ ഹിന്ദുസേന നേതാവായ വിഷ്ണുഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :