ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ചാണ്ടി മത്സരിക്കുന്നത് നല്ലത്, മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി എം സുധീരൻ

Last Modified വെള്ളി, 25 ജനുവരി 2019 (17:10 IST)
കാസർഗോട്: ലോക്ക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ, 2009ൽ തന്നെ ഇക്കാര്യം താൻ വെളിപ്പെടുത്തിയതാണെന്നും പറഞ്ഞു.

ന്യായമായ അവസരങ്ങൾ തനിക്ക് മുൻപേ ലഭിച്ചതാണ്. ഇനി
പുതു മുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങൾ നൽകണം. എന്നാൽ അനിവര്യമായവർ മാറി നിൽക്കാൻ പാടില്ല. ഉമ്മൻ ചാ‍ണ്ടി മത്സരിക്കുന്നത് നല്ലതാണെന്നും സുധീരൻ പറഞ്ഞു.

ഹാരിസൺ ഭൂമി കേസിസിൽ ഹാരിസണന് അനുകൂലമായ വിധി സർക്കർ ചോദിച്ചു വാങ്ങിയതാണെന്നും വി എം സുധീരൻ വിമർശിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും ഹൈക്കോടതി സിംഗിൾ ബെഞ്ച്
വിധിയും സർക്കാരിന് അനുകൂലമായിട്ടും കേസിൽ ഹാരിസണ് അനുക്കുലമായ വിധി ഉണ്ടായത് സർക്കാരിന്റെ പരാജയമാണെന്നും വി എം സുധീരൻ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :