നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി| VISHNU N L| Last Modified വെള്ളി, 12 ജൂണ്‍ 2015 (14:40 IST)
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉതുപ്പ് വർഗീസിനോട് കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു. അൽസറഫ ഏജൻസിയുടെ മറവിൽ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് വഴി 300 രൂപ തട്ടിച്ചു എന്നാണ് കേസ്.

പ്രൊട്ടക്ടർ ഒഫ് എമിഗ്രേഷൻസും കൊല്ലം സ്വദേശിയുമായ അഡോൾഫസ് ലോറൻസ് ഒന്നാം പ്രതിയും എറണാകുളം സൗത്തിലെ അൽസറാഫ ട്രാവൽ ആന്റ് മാൻപവർ കൺസൾട്ടൻസ് എന്ന സ്ഥാപനം കേസിൽ രണ്ടാം പ്രതിയുമാണ്. കുവൈറ്റിലുള്ള ഉതുപ്പിനെ കേരളത്തിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :