രേണുക വേണു|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (12:20 IST)
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അഞ്ച് ലക്ഷം രൂപ പിഴയും സൂരജിന് വിധിച്ചിട്ടുണ്ട്. ജഡ്ജി എം.മനോജ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പരമാവധി ശിക്ഷയായ തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തമായി ശിക്ഷ കുറച്ചത്.