ഉത്രയ്ക്ക് നീതി; ഭാര്യയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസില്‍ സൂരജ് കുറ്റക്കാരന്‍

രേണുക വേണു| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (13:25 IST)

ഉത്ര വധക്കേസില്‍ കോടതി വിധി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ആറാം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. വിധി പ്രഖ്യാപനം മറ്റന്നാളെന്ന് കൊല്ലം അഡീ.സെഷന്‍സ് കോടതി ജഡ്ജി എം മനോജ് പറഞ്ഞു. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവാണ് പ്രതിക്കെതിരായ കുറ്റങ്ങള്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും വിചിത്രവും പൈശാചികവും ദാരുണവുമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്‌തെന്നും സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണം പ്രതിക്കുള്ള ശിക്ഷയെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തു. .






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :