വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി: ഗതാഗത മന്ത്രി

നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കും

രേണുക വേണു| Last Modified ബുധന്‍, 3 ജനുവരി 2024 (11:14 IST)

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ പിഴയടക്കമുള്ള നടപടികള്‍ ഇപ്പോള്‍ ഉണ്ട്. അത് കൂടുതല്‍ ശക്തമാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. പിഴ വര്‍ധിപ്പിക്കാനും തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു ശിക്ഷിക്കപ്പെട്ടാല്‍ ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്കും മോട്ടോര്‍ വാഹന വകുപ്പ് കടന്നേക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.


Read Here:
മുഖം കാണാന്‍ ഭംഗിയില്ല, വെറും ശരീരം കാണിക്കല്‍ മാത്രം

നഷ്ടത്തില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കും. മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് സര്‍വീസ് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. മുന്‍ മന്ത്രി ആന്റണി രാജുവുമായി യാതൊരു തര്‍ക്കവുമില്ല. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചതെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :