വിവാഹ ചെലവുകള്‍ എങ്ങനെ കുറയ്‌ക്കാം ?; അറിയേണ്ടതെല്ലാം

വിവാഹ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം നിങ്ങളുടെ അറിവ് കേടാണ്!

jibin| Last Updated: തിങ്കള്‍, 21 നവം‌ബര്‍ 2016 (20:57 IST)
 
 
പുതിയ ജീവിതസാഹചര്യത്തില്‍ വിവാഹ ചെലവ് വര്‍ദ്ധിച്ചു വരുകയാണ്. എളിയ രീതിയില്‍ പോലും വിവാഹം നടത്തണമെങ്കില്‍ കുറഞ്ഞത് ആറ് ലക്ഷം രൂപയെങ്കിലും വരുമെന്ന അവസ്ഥയാണുള്ളത്. എന്തുകൊണ്ടാണ് വിവാഹ ചെലവുകള്‍ കൂടുന്നതെന്ന് ആലോചിക്കാന്‍ ആരും ഒരുക്കമല്ല. കുറവുകള്‍ ആരുമറിയാതിരിക്കാന്‍ എങ്ങനെയെങ്കിലും പണം കണ്ടെത്തി വിവാഹം നടത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

എങ്ങനെ വിവാഹ ചെലവുകള്‍ കുറയ്‌ക്കാം എന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ആഭരണം, വസ്‌ത്രം, ഭക്ഷണം എന്നിവയ്‌ക്കാണ് പ്രധാനമായും പണം ചെലവാകുന്നത്. എന്നാല്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ചെലവുകള്‍ കുറയ്‌ക്കാന്‍ സാധിക്കും.

ആഭരണം:-

പണത്തിന്റെ ധാരാളിത്ത്വം ഉണ്ടെങ്കില്‍ പോലും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം വാങ്ങിയണിയരുത്. ആവശ്യത്തിന് മാത്രം സ്വര്‍ണം അണിയാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം വിവാഹ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് കാരണമാകും.

വസ്‌ത്രം:-

വസ്‌ത്രം വാങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം. ബ്രാന്‍ഡഡ് വസ്‌ത്രങ്ങള്‍ ബന്ധുക്കള്‍ക്ക് എല്ലാവര്‍ക്കും വാങ്ങുന്നത് ചെലവ് കൂടാന്‍ കാരണമാകും. വിവാഹിതരാകുന്നവര്‍ക്ക് മാത്രമാകണം വില കൂടിയതും മുന്തിയ തരത്തിലുള്ളതുമായ വസ്‌ത്രങ്ങള്‍. അല്ലാത്തവര്‍ക്ക് വില കുറഞ്ഞ വസ്‌ത്രങ്ങള്‍ വാങ്ങിയാല്‍ സാമ്പത്തിക നേട്ടം കൂടുതലാകും.

ഭക്ഷണം:-

ഭക്ഷണത്തിന്റെ കാര്യത്തില്‍ ആരും വിട്ടുവീഴ്‌ച കാണിക്കാറില്ല. നാട്ടിലെ വമ്പന്‍ കേറ്ററിംഗ് സ്ഥാപനങ്ങളെയും ഹോട്ടലുകളെയും മാത്രമായി ഭക്ഷണത്തിനായി സമീപിക്കരുത്. വിവാഹ ബജറ്റില്‍ ഒതുങ്ങുന്ന തരത്തിലുള്ള  കേറ്ററിംഗ് സ്ഥാപനളും നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം മറക്കരുത്.


 


യാത്രാ സൌകര്യവും അനുബന്ധ കാര്യങ്ങളും:-

യാത്രാ സൌകര്യവും ചെലവുണ്ടാക്കുന്ന ഒന്നാണ്. കൂടുതല്‍ വാഹനങ്ങള്‍ യാത്രയ്‌ക്ക് ഉപയോഗിക്കുന്നതിന് പകരമായി നിരവധി  പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ യാത്രയ്‌ക്കായി ഉപയോഗിക്കണം. ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നതിനായി രണ്ടില്‍ കൂടുതല്‍ ആളുകളെ നിയോഗിക്കുന്നത് ഇന്നത്തെ പതിവ് കാഴ്‌ചയാണ്. ഇവയ്‌ക്കായി രണ്ട് പേരെ മാത്രം നിയോഗിക്കുന്നത് ചെലവുകള്‍ വെട്ടി കുറയ്‌ക്കാന്‍ സാധിക്കും.

വിവാഹത്തിനായുള്ള ചെലവുകളില്‍ വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പു തന്നെ എല്ലാ ചെലവുകളിലും ചെലവാക്കേണ്ട പണത്തിന്റെ കാര്യത്തില്‍ വ്യക്തത ഉണ്ടാക്കണം. വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്‌റ്റ് തയാറാക്കുകയും വേണം. വീടുകള്‍ മോടി പിടിപ്പിക്കുന്നതിനായി അധികം പണം ചെലവാക്കരുത്. അത്യാവശ്യം കാര്യങ്ങള്‍ മാത്രം ചെയ്‌ത് ധൂര്‍ത്ത് ഒഴിവാക്കേണ്ടത് ചെലവുകള്‍ക്ക് ചങ്ങലയിടാന്‍ സഹായിക്കും.

വിവാഹത്തിന്റെ ദിവസങ്ങളില്‍ നടത്തുന്ന പാര്‍ട്ടികള്‍ ചെലവ് കൂട്ടാന്‍ കാരണമാകും. പൊങ്ങച്ചം കാണിക്കുന്നതിനായി മറുനാടന്‍ ഭക്ഷണങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. ഇവ കഴിക്കാന്‍ ആളുകള്‍ മടി കാണിച്ചാല്‍ വന്‍ നഷ്‌ടമുണ്ടാ‍ക്കും. വ്യത്യസ്‌തമായ ഭക്ഷണങ്ങള്‍ തീന്‍ മേശയില്‍ എത്തിക്കുന്നതിനൊപ്പം നാടന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :