ഊര്‍മിള ദേവിയുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (16:49 IST)
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെ അപമാനിച്ചുവെന്ന് ആരോപണത്തില്‍
സ്ഥലം മാറ്റം ലഭിച്ച
ഊര്‍മ്മിള ദേവിയ്ക്ക് അനുകൂലമായ നിലാപടുമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍.

ഊര്‍മിള ദേവിയുടെ സ്ഥലംമാറ്റ ഉത്തരവ് അനുഭാവത്തോടെ പുനഃപരിശോധിക്കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്തിമതീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട
ട്രൈബ്യൂണല്‍
കോട്ടണ്‍ഹില്‍ സ്‌കൂളില്‍തന്നെ ഊര്‍മിള ദേവിയെ നിയമിക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ചടങ്ങിനെത്തിയ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെ അപമാനിച്ചുവെന്ന് ആരോപണത്തില്‍ ജൂണ്‍ 24നാണ് ഊര്‍മിള ദേവിയെ ആറ്റിങ്ങലില്‍ ഉള്ള ഒരു സ്കൂളിലേയ്ക്ക്
സ്ഥലംമാറ്റാന്‍ ഉത്തരവിട്ടത്. എന്നാല്‍ സ്ഥലം മാറ്റം വിവാദമായതിനെത്തുടര്‍ന്ന് നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്കൂളിലേയ്ക്ക്
സ്ഥലം മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :