മെഗാസീരിയലിലെ നായിക കെ കെ ഷൈലജ, റേറ്റിംഗ് കുറഞ്ഞപ്പോൾ പിണറായി വിജയനെന്ന നായകനെത്തി; പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

അനു മുരളി| Last Updated: വ്യാഴം, 30 ഏപ്രില്‍ 2020 (19:14 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന പ്രതിദിന വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. വാർത്താ സമ്മേളനത്തെ മെഗാ സീരിയൽ എന്നാണ് ഉണ്ണിത്താൻ പരിഹസിക്കുന്നത്. മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പരിപാടിക്ക് റേറ്റിങ് കൂടിയപ്പോഴാണ് നടന്‍ എത്തിയെന്നും എം.പി പരിഹസിച്ചു.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിനു മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയ്ക്കിടെയാണ് ഉണ്ണിത്താന്റെ പരിഹാസം. ഓണത്തിന് ഇടയില്‍ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോര്‍ത്തി കൊടുത്തു. പോലീസിന്റെ ആപ്പ് ചേര്‍ന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കണം. പ്രവാസികളോട് കാട്ടുന്നത് ക്രൂരതയാണെന്ന് കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉണ്ണിത്താന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :