ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

എസ് ഹർഷ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (18:53 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസില്‍ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ കയറരുതെന്ന ഉപാദിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജൂലൈ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.

നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :