മദ്യനയം: ആന്റണിയോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (10:15 IST)
മദ്യനയത്തില്‍ സര്‍ക്കാരിലെ ഭിന്നതയില്‍ ആന്റണിയോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

പാര്‍ട്ടിയും സര്‍ക്കാരുമായുള്ള ഭിന്നത തടസമായെന്ന് മുഖ്യമന്ത്രി ആന്റണിയെ അറിയിച്ചു.
മദ്യലോബിയെ സഹായിച്ചെന്ന ആരോപണം വിഷമിപ്പിച്ചു. തര്‍ക്കങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിച്ച് പാര്‍ട്ടിയും സര്‍ക്കാരും ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് ആന്റണി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് വെച്ചായിരുന്നു മുഖ്യമന്ത്രിയും എ കെ ആന്റണിയും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :