ഉമ്മന്‍ ചാണ്ടിക്കെതിരെ കത്തയച്ചിട്ടില്ല; തന്റെ കത്ത് ഇങ്ങനെയല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2015 (16:18 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ ഇക്കണോമിക് ടൈംസ്, വാര്‍ത്ത പുറത്തു വിട്ടതു മുതല്‍
ചെന്നിത്തല താന്‍ കത്ത് അയച്ചിട്ടില്ല എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തു
വിട്ടെങ്കിലും ഇത് തന്റെ കത്ത് അല്ലെന്നും, തന്റെ കത്ത് ഇങ്ങനെയല്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആഭ്യന്തരമന്ത്രി.

ഇത്തരം ഒരു കത്ത് താന്‍ എഴുതിയിട്ടില്ല. താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് അയയ്ക്കുകയാണെങ്കില്‍ അത് തന്റെ ലെറ്റര്‍ പാഡില്‍ ആയിരിക്കും. കൂടാതെ, റെസ്‌പെക്‌ടഡ് മാഡം എന്ന് വിശേഷിപ്പിച്ച് ആയിരിക്കും കത്ത് തുടങ്ങുക. അത് ഈ കത്തിലില്ല. കൂടാതെ, താന്‍ കത്ത് എഴുതുകയാണെങ്കില്‍ എന്ന പേരില്‍ ആര്‍ എന്ന അക്ഷരവും സി എന്ന അക്ഷരവും മാത്രമേ വലിയ അക്ഷരങ്ങളില്‍ എഴുതുകയുള്ളൂ. എന്നാല്‍, ഈ കത്തില്‍ തന്റെ പേര് എഴുതിയിരിക്കുന്നത് എല്ലാ അക്ഷരങ്ങളും വലിയ അക്ഷരങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, താന്‍ എഴുതുന്ന കത്തിന്റെ അവസാനം ടു, ഓണറബിള്‍ സി പി എന്നെഴുതാറുണ്ട് (സി പി എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :