പുതുപ്പള്ളി|
JOYS JOY|
Last Updated:
വ്യാഴം, 5 നവംബര്‍ 2015 (13:45 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വോട്ടു ചെയ്തു. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ മറിയാമ, മകള്‍ മറിയം ഉമ്മന്‍, മകന് ചാണ്ടി ഉമ്മന്‍ എന്നിവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
വോട്ട് ചെയ്തതിനു ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മുഖ്യമന്ത്രി തയ്യാറായി. വീടിനു സമീപമുള്ള പുതുപ്പള്ളി യു പി സ്കൂളിലെ പത്താം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യു ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കോഴക്കേസ് ഒരു തരത്തിലും യു ഡി എഫിനെ ബാധിക്കില്ലെന്നും കേസ് സജീവമായി നിലനിന്നിരുന്ന അരുവിക്കര തെരഞ്ഞെടുപ്പില്‍ പോലും യു ഡി എഫ് വിജയം നേടിയതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വികസനവും കരുതലും എന്ന പരിപാടിക്ക് അനികൂലമായി ജനം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.