യു ഡി എഫ് നേതാക്കൾ മാണിയുടെ വീട്ടിലെത്തി ചർച്ച നടത്തി; നിർണ്ണായകമായ കേരള കോൺഗ്രസ് സബ് കമ്മറ്റിയോഗം നാളെ

Sumeesh| Last Modified തിങ്കള്‍, 21 മെയ് 2018 (17:06 IST)
കോട്ടയം: യൂ ഡി എഫ് നേതാക്കൾ കെ എം മാണിയുമായി ചർച്ച നടത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ നേരിട്ട് കെ എം മാണിയുടെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. ചങ്ങന്നൂർ ‘ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനെ പിന്തുണക്കണം എന്ന ആവശ്യമാണ് ചർച്ചയിൽ യു ഡി എഫ് നേതാക്കൾ ഉയർത്തുക.

കേരള കോൺഗ്രസിന്റെ യു ഡി എഫിലേക്കുള്ള തിരിച്ചുവരവും ചർച്ചയായി എന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകൾ. കെ എം മാണിയും ജോസ് കെ മാണിയുമാണ് യു ഡി എഫ് നേതാക്കളുമായി ചർച്ച നടത്തുന്നത്. നാളെ കേരള കോൺഗ്രസ് സബ്കമ്മറ്റി ചേരാനിരിക്കുന്ന സാഹചര്യത്തിൽ. വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ കൂടിക്കാഴ്ചക്കുള്ളത്.

കെ എം മാണി സി പി എമ്മിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു എന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ സി പി ഐ കേരള കോൺഗ്രസിനെയും കെ എം മാണിയെയും നിരന്തരമായി അതിക്ഷേപിക്കുന്നതിൽ സി പി എം ഇടപെടാത്തതാണ് അകൽച്ചക്കുള്ള കാരണം എന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. നാളത്തെ സബ് കമ്മറ്റി യോഗത്തിനു ശേഷം മാണി ആർക്കോപ്പം എന്നതിൽ ചിത്രം വ്യക്തമാകും എന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :