കാസർഗോഡ് മൂന്ന് സീറ്റുകളിൽ യു ഡി എഫ് മുന്നിൽ ,എൽ ഡി എഫിന് കാഞ്ഞങ്ങാട് മാത്രം

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കാസർഗോഡ് മൂന്ന് സീറ്റുകാളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നിൽ. മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നിൽ നിൽക്കുന്നത്. കാഞ്ഞങ്ങാട് മാത്രമാണ് എൽ ഡി എഫ് മുന്നി

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (09:27 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കാസർഗോഡ് മൂന്ന് സീറ്റുകാളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നിൽ. മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നിൽ നിൽക്കുന്നത്. കാഞ്ഞങ്ങാട് മാത്രമാണ് എൽ ഡി എഫ് മുന്നിൽ നിൽക്കുന്നത്.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :