സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 മാര്‍ച്ച് 2025 (19:12 IST)
ആശാവര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂര്‍ കോര്‍പ്പറേഷനും 6 നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വര്‍ക്കര്‍മാര്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയത്. അതേസമയം പ്രതിമാസം 7000 രൂപ അധികം നല്‍കാന്‍ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമപഞ്ചായത്തും തീരുമാനിച്ചു. അതേസമയം ഇക്കാര്യത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ.
തനത് ഫണ്ടില്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതി നല്‍കാം. അല്ലെങ്കില്‍ ഇത് നിഷേധിക്കുകയും ആവാം. ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക വേതനം നല്‍കാനാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്റെ തീരുമാനം. വാര്‍ഷിക ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നഗരസഭയില്‍ 128 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്.
അതേസമയം എലപ്പുള്ളി പഞ്ചായത്ത് ആയിരം രൂപയാണ് അധിക വേതനമായി നല്‍കാന്‍ തീരുമാനിച്ചത്. ഇവിടെ 33 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. മരട് നഗരസഭയും ആശമാര്‍ക്ക് 2000 രൂപ പ്രതിമാസം അധിക ഓണറേറിയമായി നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി ബജറ്റില്‍ 8.5 ലക്ഷം രൂപ നീക്കിവെച്ചു.