യു‌ഡി‌എഫ് കൺ‌വീനർ പദവിയിലേക്ക് കെ മുരളീധരൻ

കെ മുരളീധരൻ യുഡി‌എഫ് കൺ‌വീനർ ആയേക്കും

അപർണ| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (14:28 IST)
നേത്രത്വനിരയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോൺഗ്രസ്. യു ഡി എഫ് കൺ‌വീനർ പദവിയിലേക്ക് കെ മുരളീധരനെ കൊണ്ടുവരുമെന്ന് സൂചന. മുരളീധരന് അർഹമായ പദവി നൽകാൻ കോൺഗ്രസ് ദേശീയ നേത്രത്വം ആഗ്രഹിക്കുന്നുണ്ട്. നിർദേശത്തെ ഘടകകക്ഷികൾ എതിർക്കില്ലെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ യു ഡി എഫ് കൺ‌വീനറായി കെ മുരളീധരനെ തിരഞ്ഞെടുത്തേക്കും.
അതേസമയം, യുഡിഎഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രാപ്തനാണെന്ന് പി.പി തങ്കച്ചൻ അവകാശപ്പെടുന്നു. മുതിര്‍ന്ന നേതാക്കള്‍ സ്വമേധയാ മാറി നില്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തങ്കച്ചന്റെ പ്രതികരണം.

രാജ്യസഭാ സീറ്റും കെ പി സി സി അധ്യക്ഷൻ, യു ഡി എഫ് കൺ‌വീനർ പദവികളും സംബന്ധിച്ച ചർച്ചകൾക്കായി സംസ്ഥാന നേത്രത്വം ഒരുങ്ങിയിരിക്കുകയാണ്. ആരെല്ലാം പുറത്താകും, ആരെല്ലാം അകത്താകും എന്ന കാര്യത്തിൽ യാതോരു സൂചനയും ലഭിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :