ശ്രീനു എസ്|
Last Updated:
ചൊവ്വ, 4 മെയ് 2021 (16:17 IST)
ഉടുമ്പന്‍ ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരം വോട്ടിന് താന്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേട്ടെണ്ണല്‍ ദിവസം പരാജയം ഉറപ്പിച്ചപ്പോള്‍ തന്നെ അടുത്ത ദിവസം താന്‍ മൊട്ടയടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ മൊട്ടയടിച്ച തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് അടിക്കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ട്. മൊട്ടയടിക്കരുതെന്ന് എംഎം മണി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു.