ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (11:06 IST)
ചാലിയാറില്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചാലിയാര്‍ പൊന്നേംപാടം മണക്കടവിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം.

ചാലിയാറില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചില്‍ ആദ്യം നബ്ഹാനെ കണ്ടെത്തി. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജൗഹറിനെ മരിച്ച നിലയില്‍ പിന്നീടാണ് കണ്ടെത്തിയത്.നബ്ഹാന്‍ പത്താം ക്ലാസ് പഠിക്കുകയായിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :