സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 23 ഏപ്രില്‍ 2022 (21:56 IST)
1992 മുതല്‍ തിരുവനന്തപുരം എല്‍ എന്‍ സി പി ഇ ഇല് സൈക്ലിംഗ് കോച്ച് ആയി സേവനമനുഷ്ഠിക്കുകയും ഒട്ടനവധി ദേശീയ അന്താരാഷ്ട്ര പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്ത ശ്രീമതി ഉഷ ടി നായരെ എല്എന്സിപിഇലെ സൈക്ലിംഗ് സ്റ്റുഡന്റസ് കഴക്കൂട്ടം കാര്‍ത്തിക പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു.
സന്തോഷ നിമിഷത്തിന്റെ ഇടയിലും അകാലത്തില്‍ പൊലിഞ്ഞുപോയ സൈക്ലിങ് താരങ്ങളായ ഷൈനി ഷൈലസ് , കൃഷ്ണദാസ് മനോജ് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച ശേഷം ആണ് ആദരിക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
നീണ്ട 22 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2019 ലാണ് ഉഷ ടി നായര്‍ എല്‍ എന്‍ സി പി ഇ ഇല് നിന്നും വിരമിച്ചത്. ജയകൃഷ്ണന് സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉല്‍ഘാടനം നിലവിളക്കു കൊളുത്തി ഉഷ ടി നായര്‍ ഉല്‍ഘാടനം ചെയ്തു. നൂറുകണക്കിന് പ്രതിഭകളെ വാര്‍ത്തെടുത്ത കോച്ച് ഉഷയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന വീഡിയോ പ്രെസെന്റെഷനും ചടങ്ങില്‍ ഉണ്ടായിരുന്നു. അസിസ്റ്റന്റ് കോച്ച് മെബിന് ബിനോയ് ഉഷ ടി നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയര്‍ സൈക്ലിസ്റ്റായ റോഷ്നി , രമേശ് എന്നിവര്‍ ചേര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സ്നേഹോപഹാരം ഉഷ ടി നായരിന് നല്കി. ഉഷ ടി നായരുടെ ഒഴിവില്‍ എല്‍ എന്‍ സി പി ഇല് കോച്ച് ആയി എത്തുന്ന ഉഷയുടെ ശിഷ്യയായ രജനിയെ ചടങ്ങില്‍ ഉഷ ടി നായര്‍ ആദരിച്ചു. ലൂക്ക് കുര്യന് , രമേശ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.