തിരുവനന്തപുരത്തെ യുഎഇ കോൺസലേറ്റ് പ്രവർത്തനം നിർത്തിവച്ചു; താൽക്കാലികമെന്ന് വിശദീകരണം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (07:28 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽനിൽക്കുന്ന തിരുവനന്തപുരത്തെ യുഎഇ കൊൺസുലേറ്റ് താൽക്കാലികമായി അടച്ചു. കൊവിഡ് കാരണമാണ് കോൺസലേറ്റ് അടച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. കൊവിഡ് വ്യാപനം കാരണം ഓഫീസിൽ വരേണ്ടതില്ല എന്ന നിർദേശമാണ് ജീവനക്കാർക്ക് ലഭിച്ചിരിയ്ക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് കോൺസലേറ്റിലെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ വെട്ടിച്ചുരുക്കിയിരുന്നു. വിസ സ്റ്റാംപിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. നിലവില്‍ സര്‍ട്ടിഫിക്കേഷന്‍ അറ്റസ്റ്റേഷന്‍ മാത്രമാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിൽ വിവാദം ഉയർന്ന ഘട്ടത്തിൽതന്നെ കോൺസുൽ ജനറൽ മടങ്ങിയിരുന്നു. ഇതിന് പിന്നാലെ അറ്റാഷയും മടങ്ങി. നിലവില്‍ യുഎഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :