നാളെ തിരുവനന്തപുരം നഗരത്തെ ജലവിതരണം തടസ്സപ്പെടും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (20:14 IST)
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലത്തെ ശുദ്ധീകരണശാലയിലെ മൂന്നു ടാങ്കുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 13, 14, 15 തീയതികളില്‍ തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാന്‍കുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്, പാസ്‌പോര്‍ട്ട് ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം
തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് അസി. ഹെഡ് ക്വാര്‍ട്ടേഴ്സ് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :