സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:20 IST)
മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാമത്തെ ഭര്‍ത്താവിന്റെ കഴുത്തിനു വെട്ടിയ ഭാര്യ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് വെട്ടേറ്റത്. ഇയാള്‍ക്കെതിരെ രണ്ടാം ഭാര്യ പരാതി നല്‍കിയിരുന്നു. പോക്‌സോ കേസില്‍ മലയിന്‍കീഴ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പിന്നാലെയാണ് വെട്ടേറ്റ് ഇയാളെ കാണപ്പെട്ടത്.
എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ഇയാള്‍. ഇരുവരും രണ്ടാം വിവാഹക്കാരാണ്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹം. 44കാരിക്ക് ആദ്യവിവാഹത്തില്‍ ആറര വയസുള്ള മകള്‍ ഉണ്ട്.