എ കെ ജെ അയ്യര്‍|
Last Modified ശനി, 3 ഫെബ്രുവരി 2024 (20:03 IST)
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത ടോറസ് ലോറിയുടെ ബാറ്ററി കവർന്നതായി റിപ്പോർട്ട് . മണ്ണ് കടത്തിയതിന് മാറനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത ലോറിയുടെ ബാറ്ററിയാണ് മോഷണം പോയത്.
മാറനല്ലൂർ പുത്തൻ വീട്ടിൽ സുബിൻ്റെ ടോറസ് ലോറി രണ്ടു ദിവസം മുമ്പായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാസിൽ തിരുത്തൽ കണ്ടതിനെ തുടർന്നാണ് പോലീസ് ലോറി കസ്റ്റഡിയിലെടുത്തത്.
വാഹനം പഴയ പോലീസ് സ്റ്റേഷൻ സമീപത്ത് അരുവിക്കര റോഡിലായിരുന്നു പാർക്ക് ചെയ്തിരുന്നത്