എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 27 ഡിസംബര്‍ 2023 (18:15 IST)
തിരുവനന്തപുരം :
സ്വയം തൊഴിൽ സംഘങ്ങൾക്ക്
വായ്പ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു വീട്ടമ്മമാരിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യ പ്രതിയെ നേരത്തേ തന്നെ പിടികൂടിയിരുന്നു. കാട്ടാക്കട വീരണകാവ് പുളിങ്കോട് ആലമുക്ക് ബത്ലഹേം വില്ലയിൽ അനീഷാണ് ഇപ്പോൾ ഫോർട്ട് പോലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
കുറ്റിച്ചലിൽ ഇയാൾ ഒരു കട നടത്തുന്നുണ്ടു്.
കേസിൽ ആകെ 6 പ്രതികളാണുള്ളത്.
ഇതുവരെ 3 പേരാണ് പോലീസ് പിടിയിലായത്.
സംഘങ്ങൾക്ക് കോർപ്പറേഷൻ നൽകുന്ന സബ്സിഡി വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചാണ്
വീട്ടമ്മമാരുടെ പേരിൽ 35 ലക്ഷം രൂപാ തട്ടിയെടുത്തത്.
തട്ടിപ്പിലൂടെ ലഭിച്ച 35 ലക്ഷവും അനീഷിന്റെ അക്കൗണ്ടിലാണ് എത്തിയത്. ഇയാൾ തൻറെ വിഹിതമായി 11 ലക്ഷം എടുത്ത ശേഷം ബാക്കി തുക മറ്റുള്ളവർക്ക് വീതിച്ചു നൽകി. തട്ടിപ്പിനായി വ്യാജ രേഖകൾ നിർമ്മിച്ചും അനീഷാണ്. പിടിയിലായവരിൽ ബാങ്ക് മാനേജരും ഉൾപ്പെടുന്നു.